Thursday 17 February 2011

സുഹൃത്തുക്കളെ 
നമ്മുടെ ജില്ലാ തല വനിതാ കണ്‍വെന്ഷന്‍ ഫെബ്രുവരി ഇരുപത്തേഴു ഞായറാഴ്ച നടക്കുകയാണ്. ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി തൃശ്ശൂരില്‍  നടക്കുന്നത്.  വനിതാ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ആവശ്യമായ കാര്യങ്ങള്‍ ഈ കണ്‍വെന്ഷനില്‍ സാധിക്കും എന്നാണ് പ്രതീക്ഷ. അതുകൊണ്ട് ജില്ലയിലെ എല്ലാ വനിതാ ഡോക്ടര്‍മാരും ഇതില്‍ പങ്കെടുത്ത് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്നും പരിപാടി വന്‍ വിജയമാക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു. എലൈറ്റ് ഹോട്ടലില്‍ വെച്ചാണ്‌ കണ്‍വെന്ഷന്‍.  രാവിലെ പത്തുമണിക്ക് കോര്‍പറേഷന്‍ ടെപ്യുടി മേയര്‍ അഡ്വ. സുബി ബാബു ഉത്ഘാടനം നിര്‍വഹിക്കും. ഡോ. ഏലിയാമ്മ റാഫേല്‍ അധ്യക്ഷ ആയിരിക്കും. ഡോ. ഡി. ഷീല മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഷീല കാറളം, ഡോ. റോസ് മേരി വിത്സണ്‍, ഡോ. സുശീല സജി എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും. ഡോ. സുശീല സജിയെ ചടങ്ങില്‍ അനുമോടിക്കുന്നതാണ്.  
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. ഏലിയാമ്മ റാഫേല്‍. മൊബൈല്‍: 9495463416 

No comments:

Post a Comment