Tuesday 1 March 2011

ആയുര്‍വേദ സമരം


പ്രിയമുള്ളവരേ 
ഞങ്ങള്‍  ആയുര്‍വേദ ചികിത്സകര്‍ 
കേരളത്തില്‍ ഒരു സമരത്തിന്‍റെ പാതയിലാണ് എന്നതറിയാമല്ലോ.  
മാധ്യമങ്ങള്‍ ഇത് തെറ്റായിട്ടാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.  പാരമ്പര്യ വൈദ്യന്മാര്‍ക്ക് രജിസ്ട്രേഷന്‍ കൊടുക്കുന്നതിനെ ആയുര്‍വേദ ചികിത്സകര്‍ എതിര്‍ക്കുന്നു എന്ന മട്ടിലാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ വാസ്തവം അതല്ല.  കേരള സര്‍ക്കാര്‍ 24 .2.൧൧ നു ഇറക്കിയ ഉത്തരവനുസരിച്ച് മലബാര്‍ മേഖലയില്‍ അന്ഗീകൃത യോഗ്യത ഇല്ലാത്തവരെ ചികിത്സിക്കുവാന്‍ അനുവദിച്ചിരിക്കുന്നു. . ഇത് നൂറ്റാണ്ടിലധികമായി കേരളത്തില്‍ പ്രചാരത്തിലുള്ള അക്കാദമിക് ആയുര്‍വേദ രംഗത്തെ തകര്‍ക്കുമെന്ന് മാത്രമല്ല, ആരോഗ്യമേഖലയില്‍ വലിയ തിരിച്ചടിക്കും കാരണമാകും.  അന്ഗീകൃത യോഗ്യതയില്ലാത്തവര്‍ ചികിത്സ ചെയ്യുന്നത് കേന്ദ്ര നിയമത്തിനു എതിരാണ് എന്നതിനാല്‍ ഇതേ ഉത്തരവ് രണ്ടുവര്‍ഷം മുന്‍പ് പിന്‍ വലിച്ചതാണ് എന്നതും ഓര്‍ക്കണം.  ഇതാണ് വീണ്ടും ആയുര്‍വേദ ചികിട്സകരെയും വിദ്യാര്‍ഥികളെയും സമരമുഖത്ത് എത്തിച്ചിരിക്കുന്നത്. ഈ ഓര്‍ഡര്‍ ആരെയൊക്കെയോ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് തന്നെ ഞങ്ങള്‍ വിചാരിക്കുന്നു. മറ്റു തരത്തിലുള്ള അഴിമതികള്‍ ഉണ്ടോ എന്നതും സംശയിക്കെന്ടതാണ്. ഏതായാലും നിയമപരമായി ഇതിനെ നേരിടാനാണ് ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിച്ചിട്ടുള്ളത്.  ഇതിനു എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു. 

No comments:

Post a Comment